wayanad local

'എല്ലാം ശരിയാവുമെന്ന' പ്രതീക്ഷയില്‍ പുനരധിവാസ കേന്ദ്രങ്ങളിലെ കര്‍ഷകര്‍

സുല്‍ത്താന്‍ ബത്തേരി: പുതുതായി അധികാരമേറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയിലെ പുരധിവാസ കേന്ദ്രങ്ങളിലെ കര്‍ഷകര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുനരധിവാസം നടപ്പാക്കണമെന്നു ശക്തമായി വാദിച്ച എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
നൂറ്റാണ്ടുകളായി വനത്തിനുള്ളില്‍ കഴിയുന്ന തങ്ങളെ കാടിനു പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 12 വനാന്തര ഗ്രാമങ്ങളടക്കം 14 കേന്ദ്രങ്ങളാണ് ജില്ലയില്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതില്‍ കൊട്ടങ്കര, ഗോളൂര്‍, അമ്മവയല്‍ എന്നിവിടങ്ങളിലെ കര്‍ഷകരെ പൂര്‍ണമായും കുറിച്യാട് ഭാഗികമായും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാടിന് പുറത്തിറക്കിയിരുന്നു.
എന്നാല്‍, നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കാടിന് നടുവില്‍ ദുരിതത്തില്‍ കഴിയുകയാണ്. റോഡോ വൈദ്യുതിയോ ഇല്ലാതെയും രാപ്പകല്‍ ഭേദമില്ലാതെയുള്ള വന്യമൃഗശല്യത്താലും തീരാദുരിതത്തിലാണ് ഈ കുടുംബങ്ങള്‍.
Next Story

RELATED STORIES

Share it