World

എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരി: മൊറോക്കന്‍ പത്രം

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയാണെന്നു മൊറോക്കന്‍ പത്രം. രാജ്ഞിയുടെ കുടുംബ ചരിത്രത്തില്‍ 43 തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്നയാളാണ് പ്രവാചകനെന്നാണ് പത്രം പറയുന്നത്.
എലിസബത്ത് രാജ്ഞിയുടെ രക്തബന്ധം 14ാം നൂറ്റാണ്ടിലെ കാംബ്രിജ് പ്രഭു കുടുംബത്തിലേക്കും മധ്യകാലഘട്ടത്തിലെ മുസ്‌ലിം സ്‌പെയിനിലേക്കും പ്രവാചകന്റെ മകളായ ഫാത്തിമയിലേക്കും എത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട് അവകാശപ്പെടുന്നത്. ചരിത്രകാരന്മാര്‍ ഇത് നിഷേധിക്കുകയാണ്. എന്നാല്‍, മധ്യകാലഘട്ടത്തിലെ മുസ്‌ലിം സ്‌പെയിന്‍ വംശാവലി രേഖകള്‍ അത് സാധൂകരിക്കുന്നുവത്രേ. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ജനിതക രഹസ്യങ്ങള്‍ തേടിയ ബുര്‍ക്‌സ് പീറേജ് ആണ് 1986ല്‍ രാജ്ഞിയുടെ പൂര്‍വികനാണ് പ്രവാചകന്‍ മുഹമ്മദ് നബിയെന്ന് ആദ്യം അവകാശപ്പെട്ടത്.
11ാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ സെവിലില്‍ നിന്നു പലായനം ചെയ്ത സെയ്ദ എന്ന മുസ്‌ലിം രാജകുമാരിയില്‍ നിന്നാണ് രാജ്ഞിയുടെ പൂര്‍വികരുടെ ആരംഭം. സെയ്ദ പിന്നീട് ക്രൈസ്തവ മതം സ്വീകരിക്കുകയായിരുന്നു. സെവിലെ രാജാവായിരുന്ന അല്‍ മുതഅ്തമിദ് ബിന്‍ അബാദിന്റെ നാലാമത്തെ ഭാര്യയായിരുന്നു സെയ്ദ. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായിരുന്നു സാഞ്‌ജോ. അദ്ദേഹം കാംബ്രിജ്  പ്രഭുകുടുംബത്തിലെ രാജകുമാരിയെ വിവാഹം ചെയ്തതായും ബുര്‍ക്‌സ് പറയുന്നു
Next Story

RELATED STORIES

Share it