Pathanamthitta local

എലിമുള്ളുംപ്ലാക്കലില്‍ പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം

കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലില്‍ പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം.
ജനവാസമേഖലയായ കോന്നി -തണ്ണിത്തോട് റോഡിന്റെ  ഒരുഭാഗത്തെ തിട്ടയില്‍ നിന്നും ചാടുകയായിരുന്ന പുള്ളിപ്പുലിയെ കാറില്‍ ഇതുവഴി വന്ന യാത്രക്കാരാണ് കണ്ടത്. കാര്‍ വരുന്നത് കണ്ട് പുലി വീണ്ടും തിരികെ തിട്ടയിലേക്ക് ചാടിക്കയറി. തുടര്‍ന്ന് ഇവര്‍ നാട്ടുകാരോട് വിവരം ധരിപ്പിക്കുകയായിരുന്നു.  നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും പുലിയെ ഓടിച്ചു.
ഞള്ളൂര്‍ ഫോറസ്‌റ്റേഷനില്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന്  ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ വസുന്ധരന്റെ  നേതൃത്വത്തിലുള്ള വനപാലകരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരാഴ്ച്ച മുമ്പ് എലിമുള്ളുംപ്ലാക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലും പുലിയുടേതെന്ന് സംശയിക്കുന്ന  കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.  ഇപ്പോള്‍ പുലിയെ  കണ്ടെന്ന് പറയുന്ന പ്രദേശത്തിന് സമീപത്ത് താമസിക്കുന്ന കണിച്ചേരിക്കുഴി മേലേതില്‍ രാഘവന്റെ  വീടിന് സമീപം ഒരു മ്ലാവിനെ കണ്ടെത്തിയിരുന്നു. ഇതിനെ പുലി ഓടിച്ച് ജനവാസമേഖലയില്‍ എത്തിച്ചതാണെന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇത്  മൂന്നാം തവണയാണ് ഈ പ്രദേശത്ത് പുലിയെ കാണുന്നതത്രേ. മാത്രമല്ല ഇവിടെ തെരുവ് നായ ശല്യം  ഉണ്ടായിരുന്ന സ്ഥലമായിരുന്നെന്നും  ഇപ്പോള്‍ നായശല്ല്യം കുറഞ്ഞത് പുലിയുടെ സാന്നിദ്ധ്യമാണെന്നും നാട്ടുകാര്‍ സംശയിക്കുന്നു.
ജനവാസമേഖലയില്‍ തുടര്‍ച്ചയായി പുലിയെ കണ്ടെന്ന അഭ്യൂഹം  നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
തണ്ണിത്തോട് റോഡില്‍ പേരുവാലി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപോത്തും ഇറങ്ങിയിരുന്നു. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രികന്‍ കഷ്ടിച്ചാണ് രക്ഷപെട്ടത്.
ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം
മൈലപ്ര:  മൈലപ്രാ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി. ഇന്ന് വൈകിട്ട് 5അഞ്ചിന് ശതോത്തര പ്ലാറ്റിനം മന്ദിര കൂദാശ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും.  നാളെ രാവിലെ ഏഴിന് കാതോലിക്കാബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന രണ്ട് ഭവനങ്ങളുടെ താക്കോല്‍ ദാനവും നടക്കും.
Next Story

RELATED STORIES

Share it