എലിപ്പനി നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെകെ ശൈലജ. ഇത്രയേറെ വെള്ളപ്പൊക്കമുണ്ടായ സമയത്തും മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞത് വളരെ വലിയ നേട്ടമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജലജന്യ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളാണെടുത്തത്. ഇതിനായി 1036 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം, എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രിയോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it