kozhikode local

എലിപ്പനികലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം

കോഴിക്കോട്: എലിപ്പനി രോഗ പ്രതിരോധത്തിനുള്ള അവലോകന യോഗം ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയി ല്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. ചെളിവെള്ളത്തില്‍ ഇറങ്ങി തൊഴില്‍ ചെയ്യുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങ ള്‍ക്കായി പ്രളയജലത്തില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറി ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. പ്രതിരോധ ഗുളിക ഫലപ്രദമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഡെങ്കിപനി പോലുള്ള കൊതുകു ജന്യരോഗങ്ങളും മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങളും വരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഡിഎംഒ ഡോ. വി ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, എന്‍ എച്ച് എം പ്രോഗ്രാം മാനേജര്‍ ഡോ. നഷന്‍, അഡീഷണല്‍ ഡിഎംഒ ഡോ. ആശാ ദേവി, ടി സി പ്രതിനിധി രഘു തമിഴ്‌നാട്, ഗവ. സീനിയര്‍ എന്റമോളജിസ്റ്റ് മണി, ഡോ. സതീഷ് കുമാര്‍ സംബന്ധിച്ചു. ജില്ലയില്‍ എലിപ്പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്്്. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്ന് ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തും. മാധ്യമങ്ങള്‍ക്ക് എല്ലാ ദിവസവും വൈകീട്ട് എലിപ്പനി രോഗ പ്രതിരോധ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും അധികാരികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it