Flash News

എറ ചെഴിയന്‍ അന്തരിച്ചു



വെല്ലൂര്‍: മുന്‍ പാര്‍ലമെന്റംഗം എറ ചെഴിയന്‍ (94) അന്തരിച്ചു. 1962ല്‍ ഡിഎംകെ ടിക്കറ്റില്‍ പേരമ്പലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. നാല്, അഞ്ച് ലോക്‌സഭകളില്‍ കുംഭകോണം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1978ല്‍ ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായി. 2001ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ എറ ചെഴിയന്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗസ്റ്റ് സ്പീക്കറായി പ്രവര്‍ത്തിക്കുകയായിരുന്നു.“ഷാ കമ്മീഷന്‍ റിപോര്‍ട്ട്: ലോസ്റ്റ് ആന്റ് റീഗെയ്ന്‍ഡ്’ എന്ന പുസ്തകം എഡിറ്റു ചെയ്തതത് ചെഴിയനാണ്.
Next Story

RELATED STORIES

Share it