Flash News

എറണാകുളത്ത് പത്തു വയസ്സുകാരനെ കുത്തിക്കൊന്നു

എറണാകുളത്ത് പത്തു വയസ്സുകാരനെ കുത്തിക്കൊന്നു
X
knife-stabbing

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍  പത്തു വയസ്സുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ പൊന്നാശേരി അജി ദേവസ്യ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. മരണടഞ്ഞ ക്രിസ്റ്റിയുടെ ആദ്യകുര്‍ബാന അടുത്താഴ്ച നടക്കാനിരിക്കേയാണ് ദാരുണസംഭവം.
Next Story

RELATED STORIES

Share it