എറണാകുളത്തിനും കൊല്ലത്തിനുമിടയില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: റെയില്‍പ്പാളത്തിന്റെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയുടെ ഭാഗമായി എറണാകുളത്തിനും കൊല്ലത്തിനും ഇടയിലായി സര്‍വീസ് നടത്തുന്ന മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ നാളെമുതല്‍ രണ്ടു മാസത്തേക്ക് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. എട്ട് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊല്ലത്തു നിന്നും രാവിലെ 7.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തുന്ന കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു(66300), എറണാകുളത്തുനിന്നും ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് വൈകീട്ട് 6.55ന് കൊല്ലത്ത് എത്തുന്ന കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു(66301), എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.45ന് കായംകുളത്ത് എത്തുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളത്ത് നിന്നും വൈകുന്നേരം 5.10ന് പുറപ്പെട്ട് രാത്രി 8.05ന് എറണാകുളത്തെത്തുന്ന കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), എറണാകുളത്ത് നിന്നും രാവിലെ 5.50ന് പുറപ്പെട്ട് രാവിലെ 9.50ന് കൊല്ലത്തെത്തുന്ന കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു(66307), കൊല്ലത്തുനിന്നും രാവിലെ 11.10ന് പുറപ്പെട്ട് വൈകുന്നേരം 3.25ന് എറണാകുളത്തെത്തുന്ന കൊല്ലം-എറണാകുളം മെമു(66308), എറണാകുളത്ത് നിന്നും രാവിലെ 10.05ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് കായംകുളത്തെത്തുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളത്തു നിന്നും ഉച്ചയ്ക്ക് 1.10ന് പുറപ്പെട്ട് വൈകുന്നേരം 3.35ന് എറണാകുളത്തെത്തുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍(56382) എന്നീ തീവണ്ടികളാണ് റദ്ദാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it