ernakulam local

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുത്ത രോഗികള്‍ ഐസിയുവില്‍

 കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുത്ത പത്തുരോഗികള്‍ക്ക് വിറയല്‍ ഛര്‍ദ്ദി, പനി, ബോധക്ഷയം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പിന്നീട് ഏഴുപേരെ വാര്‍ഡിലേക്ക് നീക്കംചെയ്തു. ഇന്നലെ രാവിലെ 10ന് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡായ ഡി വാര്‍ഡിലാണ് സംഭവം. രോഗികള്‍ക്ക് ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുക്കുന്നതിനിടയില്‍ ശക്തമായ വിറയലും ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. രോഗികള്‍ക്ക് വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ മറ്റു രോഗികളും രോഗികളുടെ കൂട്ടിരിപ്പുകാരം പരിഭ്രാന്തരായി. തുടര്‍ന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരും മറ്റും വാര്‍ഡിലെത്തി. ഡി വാര്‍ഡില്‍ ശ്വാസകോശം, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട ആളുകളാണ് ചികില്‍സയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു നല്‍കിയ നാലിനം മരുന്നുകള്‍ ഇനി മറ്റു രോഗികള്‍ക്കും നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നതിന് മെഡിസിന്‍ വിഭാഗം എച്ച്ഒഡി ജില്‍സ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് പീറ്റര്‍ വാഴയില്‍, ഫാര്‍മക്കോളജിസ്റ്റ് ഡോ. വീണ ശ്രീ, സ്‌റ്റോര്‍ സൂപ്രണ്ട് കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it