Kottayam Local

എരുമേലി അറബിക് കോളജ് വാര്‍ഷികവും സനദ്ദാന സമ്മേളനവും നാളെ



എരുമേലി: ഖുര്‍ആന്‍ മനപാഠമാക്കി പഠനം പൂര്‍ത്തിയാക്കിയ 25 ബിരുദധാരികളെ സമ്മാനിച്ച എരുമേലിയിലെ ജാമിഅ ദാറുല്‍ ഫത്ഹ് ഖുര്‍ആന്‍ കോളജ് അഞ്ചാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആതുര സേവന പദ്ധതികള്‍ക്കും തുടക്കമാവുകയാണ്. വാര്‍ഷികാഘോഷത്തോടൊപ്പം ഇസ്‌ലാമിക പ്രഭാഷണ സദസും നാളെ നടക്കും. െ്രെപമറിതലം മുതല്‍ ബിരുദതലം വരെ സൗജന്യമായ പഠനവും താമസ സൗകര്യവും ഭക്ഷണവും നല്‍കി നിര്‍ധന കുടുംബങ്ങളിലേത് ഉള്‍പ്പടെ ഇസ്‌ലാമിക പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ മികച്ച അധ്യയനവും ഇവിടെ നല്‍കി വരുന്നു. നാളെ രാവിലെ 10ന് ജാമിഅ ദാറുല്‍ ഫത്ഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് മുഹമ്മദ് ഇസ്മായില്‍ മൗലവി അല്‍ ഖാസിമി പതാക ഉയര്‍ത്തും. വൈകീട്ട് 3.30ന് പി സി ജോര്‍ജ് എംഎല്‍എ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് അംഗം അഡ്വ. പി എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ ആതുര സേവന പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറും അവാര്‍ഡ് ദാനം എരുമേലി എസ്‌ഐ മനോജും നിര്‍വഹിക്കും. എറണാകുളം പടമുഗള്‍ ജുമാ മസ്ജിദ് ചീഫ് ഇമാം വി എച്ച് അലിയാര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് സനദ് ദാന സമ്മേളനം തിരുവനന്തപുരം വലിയ ഖാസി അബുല്‍ ബുഷ്‌റാ കെ എം മുഹമ്മദ് മൗലവി അല്‍ ബാഖവി ഉദ്ഘാടനം ചെയ്യും.സ്ഥാന വസ്ത്ര വിതരണം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ എം മുഹമ്മദ് ഈസാ മൗലവി നിര്‍വഹിക്കും. സനദ് ദാനവും സനദ്ദാന പ്രസംഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വി എം മൂസാ മൗലവി നിര്‍വഹിക്കും. എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ആയി 60 വര്‍ഷം പൂര്‍ത്തിയാക്കിയ ഹാജി ടി എസ് അബ്ദുല്‍ കരിം മൗലവിയെ ആദരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി പി എച്ച് അബ്ദുല്‍ സലാം ആമുഖ പ്രസംഗം നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് മുഹമ്മദ് ഇസ്മായില്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it