Kottayam Local

എരുമേലിയില്‍ മണികണ്ഠന്‍ എന്ന ആന ചരിഞ്ഞു

എരുമേലി: കുഴഞ്ഞു വീണ് അവശനിലയില്‍ കഴിഞ്ഞ അപ്പു എന്നു വിളിക്കുന്ന മണികണ്ഠന്‍ എന്ന ആന ചരിഞ്ഞു. മണിക്കൂറുകളോളം അനങ്ങാന്‍ കഴിയാതെ വേദനയുടെ കാഠിന്യം താങ്ങിയായിരുന്നു അന്ത്യം.
കോണ്‍ക്രീറ്റ് സ്ലാബില്‍ കാലിടറി വീണപ്പോള്‍ നെഞ്ചിടിച്ചുണ്ട ക്ഷതം മൂലം ഹൃദയ ധമനിയിലേക്കുള്ള രക്തക്കുഴലുകള്‍ തകര്‍ന്നെന്നും ഇതാണ് ആനയെ ശരീരം തളര്‍ന്ന നിലയിലാക്കി മരണത്തിലേക്കെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നിയമ നടപടി പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് ഉടമ എരുമേലി തേക്കുംതോട്ടം സലീമിന്റെ പുരയിടത്തില്‍ ജഡം മറവുചെയ്തു.
ശനിയാഴ്ച ഉച്ചയോടെ കുളിപ്പിച്ച ശേഷം സലീമിന്റെ പുരയിടത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആന വീണ് അവശനിലയിലായത്. മഴയത്ത് ഒഴുകി കോണ്‍ക്രീറ്റ് സ്ലാബില്‍ അടിഞ്ഞ ചെളിയില്‍ പുതഞ്ഞ് കാലിടറി തെന്നീ വീഴുകയായിരുന്നെന്ന് പറയുന്നു. എന്നാല്‍ ദഹനക്കേട് രോഗം മൂലം മാസങ്ങളായി ക്ഷീണിതനായിരുന്നെന്ന് മൂലമാണ് ആന വീണതെന്ന ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
വീഴാന്‍ മാത്രമുള്ള ചെളിയുണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീഴ്ചയില്‍ കോണ്‍ക്രീറ്റ് ബീമിലെ ഇരുമ്പ് കമ്പിയില്‍ നെഞ്ചിടിച്ചാണ് ക്ഷതമേറ്റത്. ഒപ്പം ആനയുടെ തുമ്പിക്കൈ ഉടക്കി സമീപമുണ്ടായിരുന്ന ഉടമയുടെ ജീപ്പും തകര്‍ന്നിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്താനും ചലിപ്പിക്കാനും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് മരുന്നും ചികില്‍സയും നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് കൊമ്പുകള്‍ രണ്ടും മുറിച്ചുമാറ്റി വനപാലകര്‍ക്ക് കൈമാറി. സോഷ്യല്‍ ഫോറസ്ട്രി കോട്ടയം ഡിഎഫ്ഒ വിവി അനില്‍കുമാര്‍, കോന്നി ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി ഓഫിസര്‍ ഡോ. സി എസ് ജയകുമാര്‍, സോഷ്യല്‍ ഫോറസ്ട്രി എരുമേലി റെയിഞ്ച് ഓഫിസര്‍ സാബു എന്നിവരുടെ നേതൃത്വത്തിലാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.

Next Story

RELATED STORIES

Share it