Kottayam Local

എരുമേലിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

എരുമേലി: എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിഷുവിനു ശേഷം കൂട്ട അവധിയെടുത്തതിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ മുടങ്ങി. സര്‍വീസുകള്‍ നടത്താനാവാതെ കണ്ടക്ടര്‍മാരെ കാത്ത് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുമായി സ്റ്റാന്‍ഡില്‍ കിടന്നതു മണിക്കൂറുകള്‍. മറ്റുയാത്രക്കാര്‍ സ്വകാര്യ ബസ്സുകള്‍ തേടിപ്പോയപ്പോള്‍ വിഷു ദര്‍ശനത്തിത്ത് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ വാഹനമില്ലാതെ വിഷമിച്ചു.
ഇന്നലെ രാലിലെ എരുമേലിയിലാണു സംഭവം. രാവിലെ ദീര്‍ഘദൂര സര്‍വീസുകള്‍ ഓപറേറ്റിങ് സെന്ററില്‍ നിന്നു പുറപ്പെടാനൊരുങ്ങുമ്പോഴാണ് കണ്ടക്ടര്‍മാരുടെ അഭാവം പ്രശ്‌നമായത്. 12 കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ അനുമതി വാങ്ങിയല്ല അവധിയെടുത്തതെന്നാണു പറയുന്നത്. ഒടുവില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ഓര്‍ഡിനറി സര്‍വീസുകളിലെ കണ്ടക്ടര്‍മാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ കിഴക്കന്‍ മലയോര മേഖലകളിലേക്കുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു.
ഇതോടൊപ്പം പമ്പയ്ക്കുള്ള സ്‌പെഷ്യല്‍ സര്‍വീസുകളും മുടങ്ങി. കോട്ടയം-കുമളി ഡിപ്പോകളില്‍ നിന്ന് വന്ന പമ്പ ബസ്സുകള്‍ എത്തുന്നതുവരെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു.
തീര്‍ത്ഥാടകരുമായെത്തിയെ ബസ്സുകളില്‍ തിങ്ങിനിറഞ്ഞാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്കു പോയത്. തുലാപ്പള്ളി ഓര്‍ഡിനറി സര്‍വീസുകളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. സംഭവത്തില്‍ സിപിഐ എരുമേലി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണണെന്ന് സെക്രട്ടറി വി പി സുഗതന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it