Kottayam Local

എരുമേലിയില്‍ ഇനി സ്‌പെഷ്യല്‍ ഓഫിസറായി എസ്പി

എരുമേലി: എരുമേലിയില്‍ ഇനി മുതല്‍ ശബരിമല തീര്‍ത്ഥാടനകകാലത്ത് സ്‌പെഷ്യല്‍ ഓഫിസറായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സേവനം. ഇത്തവണ ഈ ചുമതല കോട്ടയം ജില്ലാ പോലിസ് മേധാവി സതീശ് ബിനോയ്ക്കാണ്.
ഇന്നു രാവിലെ 10ന് എരുമേലിയില്‍ എത്തുന്ന എസ്പി സ്‌പെഷ്യല്‍ ഓഫിസറായി ചുമതലയേല്‍ക്കും. തുടര്‍ന്ന് ആദ്യ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തും. എരുമേലിയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ഇനി സ്‌പെഷ്യല്‍ ഓഫിസറാണ് നിര്‍വഹിക്കുക. കഴിഞ്ഞ തവണ എക്‌സി. മജിസ്‌ട്രേറ്റായി തഹസില്‍ദാറുടെ മുഴുവന്‍ സമയ സേവനം എരുമേയില്‍ നല്‍കിയിരുന്നു. ഇത്തവണയും ഇതു തുടരും. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പ്രധാന ചുമതല. ഒപ്പം പോലിസിന്റെ മുഴുവന്‍ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണു പ്രധാന ചുമതല. ഒപ്പം പോലിസിന്റെ മുഴുവന്‍ ക്രമീകരങ്ങള്‍ക്കും ഇനി സ്‌പെഷ്യല്‍ ഓഫിസറുടെ നേരിട്ടുള്ള സാന്നിധ്യവും നേതൃത്വവുമുണ്ടാവും.
ശബരിമലയെയും അനുബന്ധ പ്രദേശങ്ങളെയും ആറു സുരക്ഷ മേഖലകളാക്കി തിരിച്ചു സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായാണ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫിസര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചത്. സന്നിധാനം, പമ്പ, പത്തനംതിട്ട, എരുമേലി, ഇടുക്കി, ആര്യങ്കാവ് എന്നീ ആറു മേഖലകളിലാണു സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയമിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it