Kottayam Local

എരുമേലിയില്‍ അവധി ദിനത്തിലും മണ്ണെടുപ്പ് വ്യാപകം

എരുമേലി: അനധികൃത മണ്ണെടുപ്പ് തടഞ്ഞ് കലക്ടറുടെ ഉത്തരവും ഗ്രാമപ്പഞ്ചായത്തിന്റെ നിരോധനവും ഉണ്ടായിട്ടും എരുമേലിയില്‍ മണ്ണെടുപ്പ് ദിനത്തിലും തുടരുന്നു.
പൊതു ഒഴിവ് ദിവസം മണ്ണെടുപ്പ് പാടില്ലെന്നിരിക്കെ ഒഴിവു ദിനമായ ഇന്നലെ ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു സമീപത്തു നിന്ന് വന്‍ തോതില്‍ മണ്ണെടുപ്പ് നടന്നു.
അനുമതിയില്ലാതെ ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വെള്ളാരം പാറ കെട്ടുകള്‍ ഇടിച്ച് തവിടുപൊടിയാക്കിയാണ് മണ്ണാക്കി കടത്തുന്നതെന്നാണ് ആരോപണം. അനുമതിയുണ്ടെങ്കില്‍ മണ്ണ് എടുത്ത് കൂട്ടിയിട്ട് മൈനിങ് ആന്റ് ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പെര്‍മിറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ എരുമേലിയിലെ മണ്ണെടുപ്പ് കേന്ദ്രങ്ങളിലൊന്നും മണ്ണു കൂട്ടിയിടുന്നില്ല. മണ്ണെടുത്ത് ലോഡാക്കി അപ്പോള്‍ തന്നെ ലോറിയില്‍ മാറ്റുകയാണ്. പെര്‍മിറ്റും പാസും ലോറിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. പകല്‍ സമയം മണ്ണെടുപ്പും കടത്തലും കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പകലാണ് മണ്ണ് കടത്ത് നടക്കുന്നത്.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിക്കെതിരേ രംഗത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് മണ്ണെടുപ്പ് തടയാനായി തീരുമാനമെടുത്ത് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. എന്നാല്‍ ഇതിനു ശേഷം മണ്ണെടുപ്പു വ്യാപകമായി അരങ്ങേറുകയാണ്.
Next Story

RELATED STORIES

Share it