Flash News

എരുമവ്യാപാരികളെ കൊലപ്പെടുത്തിയ സംഭവം: ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് നോട്ടീസയച്ചു

എരുമവ്യാപാരികളെ കൊലപ്പെടുത്തിയ സംഭവം:  ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് നോട്ടീസയച്ചു
X
hungറാഞ്ചി:  മുസ്‌ലിംകളായ രണ്ട്  എരുമവ്യാപാരികളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന് നോട്ടീസ് നല്‍കി.
മുസ്ലീങ്ങളായ കന്നുകാലിക്കച്ചവടക്കാര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ സമീപകാലത്തുണ്ടായതായും  ഈ കേസുകള്‍ ശരിയാംവിധമല്ല കൈകാര്യം ചെയ്യുന്നതെന്നും ആരോപിച്ച്് ഈ മാസം 29ന് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച്് വിശദമായ റിപോര്‍ട്ട്് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക്്് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്്.
ഈ മാസം 18നാണ് എട്ട് എരുമകളുമായി ചന്തയിലേക്കു പോയ മുഹമ്മദ് മജ്‌ലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹീം (15) എന്നിവരെ മരത്തില്‍ തൂക്കിക്കൊന്ന നിലയില്‍ കണ്ടത്്. റാഞ്ചിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ബലൂമത് വനത്തിലായിരുന്നു സംഭവം.
കേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഗോസംരക്ഷണപ്രവര്‍ത്തകരുള്‍പ്പടെ ഏതാനും പേരെ  പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
അങ്ങേയറ്റം വിദ്വേഷം പുലര്‍ത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് അക്രമത്തിന്റെ രീതി വെളിപ്പെടുത്തുന്നതായി പോലിസ് സൂപ്രണ്ടും ഹിന്ദുത്വരാണ് കൊലപാതകം നടത്തിയതെന്ന് ലതേഹാര്‍ എംഎല്‍എ പ്രകാശ് റാമും പറഞ്ഞിരുന്നു.
കൊലപാതകം ജബ്ബാര്‍ ഗ്രാമത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it