kannur local

എരുമത്തടം ബിവറേജസ് ഔട്ട്‌ലെറ്റ് ; പ്രതിഷേധജ്വാല നടത്തി



ഇരിട്ടി: പായം പഞ്ചായത്തിലെ എരുമത്തടം കരിയാല്‍ പ്രദേശത്ത് ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് ഇരിട്ടിയില്‍ പ്രതിഷേധജ്വാല നടത്തി. സമരം കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷയായി. മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ഫാ. തോമസ് തൈത്തോട്ടം, ജില്ലാ പഞ്ചായത്തംഗം മാര്‍ഗരറ്റ് ജോസ്, ലിസി ജോസഫ്, ലിസി തോമസ്, ഇന്ദിര ശ്രീധരന്‍,  സംസാരിച്ചു.
Next Story

RELATED STORIES

Share it