palakkad local

എരിമയൂരിനെ ഇരമയൂരാക്കി നാഷനല്‍ ഹൈവേ അതോറിറ്റി; വഴി തെറ്റി യാത്രക്കാര്‍



സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: ദേശീയ പാത അതോറിറ്റി വഴി അറിയിക്കാന്‍ സ്ഥാപിച്ച ബോര്‍ഡ് വഴിതെറ്റിക്കുന്നതായി ആക്ഷേപം. വാളയാര്‍ വടക്കഞ്ചേരി നാലുവരിപ്പാതയിലെ എരിമയൂര്‍ തോട്ടുപാലത്തിനു സമീപം സ്ഥാപിച്ച ബോര്‍ഡാണ് വില്ലനാകുന്നത്.എരിമയൂരിനെ ‘ഇരമയൂരാക്കിയാണ് നാഷനല്‍ ഹൈവേ അതോറിറ്റി ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.പുതുതായി വഴി ചോദിച്ച് വരുന്നയാത്രക്കാരാണ് ബോര്‍ഡിലെ പേര് തെറ്റിയതോടെ അബദ്ധത്തിലാവുന്നത്. എരിമയൂരിലേക്ക് വരുന്ന യാത്രക്കാര്‍ ഈ ബോര്‍ഡ് കണ്ട് വഴി തെറ്റി നേരെ പോയാല്‍ മേല്‍പ്പാലത്തിലൂടെ പോയി ചെന്നെത്തുന്നത് ആലത്തൂര്‍ സ്വാതി ജങ്ഷന്‍ സിഗ്‌നലിലാണ്.ഇവിടെ നിന്ന് എരിമയൂരിലേക്ക് വീണ്ടും വരണമെങ്കില്‍ സര്‍വീസ് റോഡിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. മാത്രമല്ല എരിമയൂര്‍ തോട്ടു പാലം ജങ്ഷനില്‍ നിന്ന് നോക്കിയാല്‍ ഈ തെറ്റായ ബോര്‍ഡ് കാണാനും പറ്റുന്നില്ല.കെടിഡിസി  ആരാമം ഹോട്ടലിനു സമീപമുള്ള തോട്ടില്‍ മരം വളര്‍ന്നതോടെ ഈ ബോര്‍ഡ് മറഞ്ഞാണിരിക്കുന്നത്. ദേശീയപാത അതോറിറ്റി തെറ്റായ ഈ ബോര്‍ഡ് മാറ്റി പുതിയത് കാണാനാവുന്ന വിധം വെയ്ക്കണമെന്നാണ് എരിമയൂരുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it