kannur local

എരഞ്ഞോളിയിലും കതിരൂരിലും കുടിവെള്ളമില്ല

തലശേരി: കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ പുരോഗമിക്കവെ കതിരൂര്‍, എരഞ്ഞോളി പഞ്ചായത്തുകളില്‍ വിതരണം ചെയ്തിരുന്ന ജപ്പാന്‍ കുടിവെള്ളം ഒന്നര മാസമായി പൂര്‍ണമായും നിലച്ചു. കെഎസ്ടിപിയുടെ അഭാവത്തില്‍ ഏറനാട് കണ്‍ട്രക്ഷന്‍ കമ്പനിക്കാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.
ഇരുവശങ്ങളിലും റോഡ് വീതി കൂട്ടാന്‍ ഉയര്‍ച്ച താഴ്ചകളും വളവുകളും ക്രമീകരിക്കുന്നതിന്റെ ഭാഗമായി നേരത്തേ സ്ഥാപിച്ചിരുന്ന ജപ്പാന്‍ കുടിവെള്ള വിതണ പദ്ധതിയുടെ പൈപ്പുകള്‍ മുഴുവന്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്നാണ് കുടിവെള്ളം മുട്ടിയത്. ഇതുമൂലം ഉപഭോക്താക്കളുടെ ദുരിതം ചെറുതല്ല.
ആയിരത്തോളം പൈപ്പ് കണക്ഷനുകളാന്ന് രണ്ടു പഞ്ചായത്തുകളിലും ഉള്ളത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നിര്‍മാണ പ്രവൃത്തി തുടങ്ങിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. സാധാരണ നിലയില്‍ റോഡുകളുടെ ഇരുഭാഗങ്ങളിലുമായി നിര്‍മിക്കുന്ന ഓവുചാലുകള്‍ക്ക് സമാന്തരമായാണ് ഇത്തരം പൈപ്പുകള്‍ക്ക് പുറമെ ടെലഫോണ്‍ കേബിളുകളും സ്ഥാപിക്കാറുള്ളത്. പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കടുത്ത ചൂടില്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ശുദ്ധജലത്തിന് ഏറെ പ്രയാസപ്പെടുകയാണ് ജനങ്ങള്‍. കതിരൂര്‍ പഞ്ചായത്തിലാണ് ഇതിന്റെ രൂക്ഷത ഏറെയും. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും മറ്റും ആവശ്യമായ ശുദ്ധജലം ലോറികളില്‍ വാടകയ്ക്കാണ് ഇപ്പോള്‍ എത്തിക്കുന്നത്.
Next Story

RELATED STORIES

Share it