Kollam Local

എയ്ഡ്‌സ് രോഗികളെയല്ല, രോഗത്തെയാണ് മാറ്റി നിര്‍ത്തേണ്ടത്: ഷാഹിദാ കമാല്‍

പത്തനാപുരം: എയ്ഡ്‌സ് രോഗികളെയല്ല മാറ്റി നിര്‍ത്തേണ്ടത്, രോഗത്തെയും ഇത്തരം രോഗാണുക്കള്‍ പകരാനുള്ള സാഹചര്യങ്ങളെയുമാണെന്ന് വനിതാകമ്മീഷനംഗം ഷാഹിദാകമാല്‍ പറഞ്ഞു. വിളക്കുടി സ്‌നേഹതീരത്ത് പത്തനാപുരം, പുനലൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എയ്ഡ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബഹുഭൂരിപക്ഷം വരുന്നവര്‍ക്കും അവര്‍ അറിയാതെ അവരിലേക്ക് രോഗം വന്ന് ചേരുകയാണ്. ഇത്തരക്കാരെ ഇന്ന് സമൂഹം ഒറ്റപ്പെടുത്തുക എന്ന നിഷേധാത്മകമായ പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള രോഗികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ വനിതാ കമ്മീഷനും പങ്ക് ചേരുമെന്നും ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വിവിധ നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്‌നേഹതീരം കുടുംബാംഗങ്ങള്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ ബോധവല്‍ക്കരണ കലാപരിപാടികള്‍  നടന്നു. കുന്നിക്കോട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സുജാത, ഫാ. മാത്യു നടക്കല്‍, സിസ്റ്റര്‍ റോസിലിന്‍, സിസ്റ്റര്‍ വിമല്‍ ജോസ്, ബി ഭാനുപ്രസാദ്, മണിയന്‍, ചിത്രലേഖ, എ എ വാഹിദ് സംസാരിച്ചു.
Next Story

RELATED STORIES

Share it