malappuram local

എയ്ഡഡ് മേഖല: സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- എംപി

നിലമ്പൂര്‍: നിയമന കാര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എയ്ഡഡ് സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി. കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെഎസിഎംഎസ്എ) സംസ്ഥാന സമ്മേളനം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട മാനേജ്‌മെന്റുകളുടെ പ്രശ്‌നങ്ങളുടെ പേരില്‍ എല്ലാ മാനേജ്‌മെന്റുകളോടും പക്ഷപാതപരമായ വിവേചനമാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തുടര്‍ന്ന് വരുന്നത്.  എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിവേചനമെന്നും അദ്ദേഹം പറഞ്ഞു.പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായി. കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എല്‍സമ്മ ജോസഫ് അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിദ്യാദ്യാസ കൗണ്‍സില്‍ അംഗം എന്‍ സത്യാനന്ദന്‍, സംഘടനയുടെ ജന.സെക്രട്ടറി കെ സഫറുള്ള, ഇഖ്ബാല്‍ കോഴിപ്ര, കെ.ടി കുഞ്ഞാന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി ഷൗക്കത്തലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും അമല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ.എം ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ടി പി അഹമ്മദ് സലീം, കണ്ണിയന്‍ മുഹമ്മദലി, സി റഫീക്ക്, സുബൈര്‍ കണിയാമ്പറ്റ സംസാരിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. കേരള അഡ്മിനിട്രേറ്റീവ് സര്‍വീസില്‍ എയ്ഡഡ് മേഖലയെ പരിഗണിക്കണമെന്നും മത്സര പരീക്ഷകള്‍ എഴുതാന്‍ യോഗ്യരായ എയ്ഡഡ് കോളജ് ജീവനക്കാര്‍ക്കും അവസരം നല്‍കുന്നതിന്  സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it