Pathanamthitta local

എയ്ഡഡ് കോളജ് തര്‍ക്കം; മാനേജരെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്

റാന്നി: റാന്നിയിലെ എയ്ഡഡ് കോളജ് വനിതാ പ്രിന്‍സിപ്പലും മാനേജ്‌മെന്റും തമ്മിലുളള തര്‍ക്കത്തില്‍ വനിതാ കമ്മീഷന്റെ പേര് പരാമര്‍ശിച്ച് സസ്‌പെന്‍ഡ് ചെയ്തത് അടക്കമുളള വിഷയത്തില്‍ കോളജിന്റെ മാനേജരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ വനിതാ കമ്മീഷന്‍ തീരുമാനം.
മാനേജര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി അന്വേഷണഘട്ടത്തിലാണ്.
എന്നാല്‍ കോളജിലെ അക്കൗണ്ടന്റിനെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് അദാലത്തില്‍ അക്കൗണ്ടന്റിനേയും പ്രിന്‍സിപ്പലിനേയും കമ്മീഷന്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഒരു തലമുറയെ വാര്‍ത്തെടുത്ത് പൊതുസമൂഹത്തിന് സംഭാവന ചെയ്യേണ്ട ധാര്‍മ്മികവും സാമൂഹികവുമായ ഉത്തരവാദിത്തം നിറവേറ്റേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തര്‍ക്കങ്ങളും വഴക്കുകളും അധികാര വടംവലിയും ഒട്ടും ആശാസ്യമല്ലെന്ന് കമ്മീഷന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാഭ്യാസത്തിന്റെ മൂല്യവും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാവണം എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. കോളജിന്റെ പേരോ മേല്‍വിലാസമോ കമ്മീഷന്‍ പരാമര്‍ശിച്ചിരുന്നില്ല.
വസ്തുതകള്‍  ഇതായിരിക്കേ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്ത ഉത്തരവില്‍ നിരവധി കാരണങ്ങളുടെ കൂട്ടത്തില്‍ കമ്മീഷന്റെ പേരും പരാമര്‍ശിച്ചത് ഗൗരവമായിട്ടാണ് കാണുന്നതെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it