എയിംസില്‍ എംബിബിഎസ്എയിംസ് എംബിബിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തിലെ കേന്ദ്രങ്ങള്‍. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നിവയില്‍നിന്ന് 60 വീതവും ജനറല്‍ നോളജ് ആപ്റ്റിറ്റിയൂഡ് ആന്റ് ലോജിക്കല്‍ തിങ്കിങ്ങ് എന്നിവയില്‍ 10 വീതവും ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ മൂന്നില്‍ ഒന്നുവീതം മാര്‍ക്ക് നഷ്ടമാവും. പ്രത്യേക സിലബസ് ഇല്ല. 10+2 രീതിയിലെ 12ാം ക്ലാസ്  നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങള്‍. മോക്‌ടെസ്റ്റ് ംംം.മശശാലെഃമാ.െീൃഴല്‍ ലഭ്യമാണ്. മെയ് 26, 27 തിയ്യതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. യോഗ്യത:  പ്ലസ്ടുവിന്  ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് മൊത്തം 60 ശതമാനം മാര്‍ക്ക് (50 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2018 ഡിസംബര്‍ 31ന് 17 വയസ്സ് ഉണ്ടായിരിക്കണം. 2002 ജനവരി രണ്ടിനോ ശേഷമോ ജനിച്ചവര്‍ അര്‍ഹരല്ല.അപേക്ഷാഫീസ് ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 1500 രൂപ.  ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കാം. മാര്‍ച്ച് 5ന് വൈകീട്ട് 5നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഡല്‍ഹിയില്‍ കൂടാതെ പട്‌ന, ഭോപാല്‍, ജോധ്പൂര്‍, ഭുവനേശ്വര്‍, റിഷികേശ്, റായ്പുര്‍ എന്നിവിടങ്ങളിലും  100 സീറ്റ് വീതമുണ്ട്. പുതുതായി തുടങ്ങുന്ന ഗുണ്ടൂര്‍, നാഗ്പുര്‍ എന്നിവിടങ്ങളില്‍ 50 വീതം സീറ്റുണ്ട്.  ംംം.മശശാലെഃമാ.െീൃഴ
Next Story

RELATED STORIES

Share it