kozhikode local

എയിംഫിലെ സമരം: വിദ്യാര്‍ഥി കുഴഞ്ഞു വീണു



കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് മാവൂര്‍ റോഡിലെ ഏവിയേഷന്‍ സ്ഥാപനമായ എയിംഫിലിനു മുന്നില്‍ നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ സമരത്തിലുള്ള ജിത്തുവെന്ന വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചയോടെ കുഴഞ്ഞു വീണത്. തുടര്‍ന്ന് ഷാദില്‍ എന്ന വിദ്യാര്‍ഥി സമരം ആരംഭിച്ചു. മറ്റൊരു വിദ്യാര്‍ഥിയായ ആദര്‍ശ് സമരം തുടരുകയാണ്. സ്ഥാപനത്തിലെ 23 വിദ്യാര്‍ഥികളാണ് സമരത്തിലുള്ളത്. വ്യാജകോഴ്‌സ് നടത്തി  പറ്റിച്ച മാനേജ്‌മെന്റ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അടച്ച ഫീസും നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരത്തിന് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എസ്എഫ്‌ഐ ഉള്‍പ്പെടെ ഇടതു രാഷ്ട്രീയ സംഘടനകള്‍ സമരത്തില്‍ ഇടപെടാത്തത് വിവാദമായി. അതിനിടെ എയിംഫില്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമെന്നും അഡ്മിഷന്‍ സമയത്ത് തങ്ങള്‍ വിദ്യാര്‍ഥികളെ നേരത്തെ തന്നെ ഇത് ബോധ്യപ്പെടുത്താറുണ്ടെന്നും എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട് ചിലര്‍ വെളിപ്പെടുത്തി. അതിനിടെ കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it