kozhikode local

എയിംഫിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : കാംപസ് ഫ്രണ്ട്‌



കോഴിക്കോട്: മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എയിംഫില്‍ അക്കാദമിയിലേത് സര്‍വ്വകലാശാലാ കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി നിരവധി വിദ്യാര്‍ഥികളെ വഞ്ചിച്ച കോഴിക്കോട് എയിംഫില്‍ ഏവിയേഷന്‍ മാനേജ്‌മെന്റിനെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. വിദ്യാര്‍ഥികള്‍ അടച്ച ഫീസ് തുകയും അവര്‍ക്ക് നഷ്ടമായ അക്കാദമിക് വര്‍ഷവും കണക്കാക്കികൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണം . എയിംഫില്‍ അക്കാദമിക് എന്ന സ്ഥാപനം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നടത്തുന്ന കോളജുകളെ കുറിച് അന്വേഷിക്കണം. ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ തെരുവില്‍ നേരിടാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവും. എയിംഫില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാംപസ് ഫ്രണ്ടിന്റെ പിന്തുണയുമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയ്യിച്ചു. എം സി സക്കീര്‍ ചക്കുംകടവ് അജ്മല്‍ രാമനാട്ടുകര, ഷുഹൈബ് ഈങ്ങാപ്പുഴ, അബ്ദുല്‍ സലാം പന്തിരങ്കാവ്, താഹ ഹുസൈന്‍ കല്ലായ്, നസീഫ് കൊടുവള്ളി, ഫസല്‍ താമരശ്ശേരി, ജാബിര്‍ മുക്കം സംസാരിച്ചു .
Next Story

RELATED STORIES

Share it