എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍നിന്നെത്തിയ 336 യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനം രണ്ടുദിവസം വൈകിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
വൈകീട്ട് നാലുമണിക്ക് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയത് ആറിനാണ്. രണ്ടുമണിക്കൂറോളം യാത്രികര്‍ വിമാനത്തില്‍ കുത്തിയിരുന്നു. വിമാനം വൈകിയതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. അഞ്ഞൂറു ഡോളര്‍ വീതം നല്‍കണമെന്നായിരുന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടത്. രണ്ടു ദിവസമായി വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ ഇന്നലെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്.
തുടര്‍ന്ന് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഉംറ തീര്‍ത്ഥാടകരടക്കം നാനൂറോളം യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
Next Story

RELATED STORIES

Share it