എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് സസ്യേതര ഭക്ഷണം ഒഴിവാക്കി

ന്യൂഡല്‍ഹി: 90 മിനിറ്റു വരെയുള്ള യാത്രകളിലെ ഇക്കണോമി ക്ലാസ് വിമാന യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ സസ്യേതര ഭക്ഷണം എയര്‍ ഇന്ത്യ ഒഴിവാക്കി. ഉച്ചഭക്ഷണത്തില്‍ നിന്നും രാത്രി ഭക്ഷണത്തില്‍ നിന്നും ചായയും കാപ്പിയും ഒഴിവാക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ 90 മിനിറ്റില്‍ കുറഞ്ഞ യാത്രകളില്‍ പച്ചക്കറിയും മാംസവും ഉള്‍പ്പെട്ട സാന്‍ഡ്‌വിച്ചുകള്‍, കേക്കുകള്‍ എന്നിവയാണ് നല്‍കി വരുന്നത്. എന്നാല്‍ ഇതുമാറ്റി പച്ചക്കറി ഭക്ഷണം മാത്രം നല്‍കാന്‍ എയര്‍ ഇന്ത്യയുടെ കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രധാന നോണ്‍ മെട്രോ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കുലര്‍ പ്രകാരം മാംസ ഭക്ഷണം ഒഴിവാക്കേണ്ടിവരും. എയര്‍ ഇന്ത്യയുടെ തീരുമാനം എല്ലാ വശങ്ങളും പരിഗണിക്കാതെയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഭക്ഷണം മെച്ചപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്തതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സാന്‍ഡ്‌വിച്ചിനും കേക്കിനും പകരം മറ്റു ഭക്ഷണങ്ങള്‍ നല്‍കാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it