എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ ഉടന്‍ നടപ്പാക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ. എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വീകരിച്ചുതുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിങ്‌സ് ഇന്ത്യ 2018 വ്യോമയാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ഹെലികോപ്റ്റര്‍ സേവനദാതാക്കളായ പവന്‍ഹാന്‍സിന്റെ ഓഹരി വിറ്റഴിക്കലിനുള്ള താല്‍പര്യപത്രങ്ങളും ഉടന്‍ സ്വീകരിച്ചുതുടങ്ങുമെന്നും ചൗബേ അറിയിച്ചു.
എയര്‍ ഇന്ത്യയും പവന്‍ഹാന്‍സ് അടക്കമുള്ള ഉപസ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നുതന്നെയുള്ള സ്ഥാപനങ്ങളെ മന്ത്രാലയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ എയര്‍ ഇന്ത്യക്കായുള്ള താല്‍പര്യപത്രങ്ങള്‍ സ്വീകരിച്ചുതുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിവില്‍ വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it