Flash News

എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം : മൂന്ന് കേസുകള്‍



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ മൂന്ന് കേസുകളും ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. 111 വിമാനങ്ങള്‍ വാങ്ങിയത്, വിമാനങ്ങള്‍ വാടകയ്ക്കു കൊടുത്തത്, വന്‍ലാഭം ലഭിക്കുന്ന റൂട്ടുകള്‍ ഒഴിവാക്കിയത് തുടങ്ങിവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. എയര്‍ ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it