എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: വനിതാ സഹപൈലറ്റ് എത്താത്തതിനാല്‍ വിമാനം പറത്താന്‍ പൈലറ്റ് തയ്യാറാവാതിരുന്ന സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്നു തിരുവനന്തപുരം വഴി മാലിയിലേക്കു പോവേണ്ടിയിരുന്ന വിമാനമാണ് പൈലറ്റിന്റെ കടുംപിടിത്തംമൂലം രണ്ടുമണിക്കൂറോളം വൈകിയത്. 110 യാത്രികരാണു വിമാനത്തിലുണ്ടായിരുന്നത്. ഇത്തരം സംഭവങ്ങള്‍ കമ്പനി പ്രോല്‍സാഹിപ്പിക്കുകയില്ലെന്ന് എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അശ്വനി ലോഹനി പറഞ്ഞു. സംഭവം ഗൗരവത്തോടെയാണു കമ്പനി കാണുന്നതെന്നും ലോഹനി പറഞ്ഞു.
Next Story

RELATED STORIES

Share it