Flash News

എയര്‍ ഇന്ത്യയോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസും വില്‍ക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 2018നുള്ളില്‍ തീര്‍പ്പാക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ കൂടെ കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും വില്‍ക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയുടേതാണ് തീരുമാനം. സമിതിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര എയര്‍ലൈനുമായി ബന്ധപ്പെട്ടവ പ്രത്യേകമായും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒരുമിച്ചു വില്‍പന നടത്താനാണ് സര്‍ക്കാര്‍ നീക്കം, സപ്തംബര്‍ 21ന് നടന്ന മന്ത്രിമാരുടെ യോഗത്തില്‍ എയര്‍ ഇന്ത്യ, എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് (എഐഎടിഎസ്എല്‍) അതിന്റെ അറ്റകുറ്റപ്പണി, അഴിച്ചുപണി, പരിശോധന എന്നിവ നടത്തുന്ന യൂനിറ്റ് (എംആര്‍ഒ), എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസ് ലിമിറ്റഡ് എന്നിവയ്ക്ക് ആഗോളതലത്തില്‍ ടെന്‍ഡര്‍ തേടണമെന്ന് നിര്‍ദേശിച്ചിരുന്നതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒരുമിച്ച് വില്‍ക്കുമ്പോള്‍ ഗുണപ്രതീക്ഷയുള്ള സ്വീകര്‍ത്താവിനെ ലഭിക്കും. കൂടാതെ അലയന്‍സ് എയര്‍ ആഭ്യന്തര തലത്തിലുള്ളവ വിമാന സേവനം നടത്തുന്നതിനാല്‍ ഓരോന്നായി വില്‍ക്കുന്നതും പ്രയാസമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയും അനുബന്ധ സ്ഥാപനങ്ങളും വാങ്ങാന്‍ വന്നവരുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എംആര്‍ഒ ഉള്‍പ്പെടെ അനുബന്ധ സ്ഥാപനങ്ങള്‍ ഒരുമിച്ച് വില്‍ക്കുന്നതും അല്ലെങ്കില്‍ വിവിധ ആവശ്യക്കാരെ തേടുന്നതും എയര്‍ ഇന്ത്യയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാക്കുമെന്ന് എംആര്‍ഒയില്‍ ഉള്‍പ്പെട്ട കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ വാങ്ങാന്‍ ഇന്‍ഡിഗോ ഔദ്യോഗികമായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പ്രധാനമായും കേരളത്തില്‍ നിന്നും ദക്ഷിണകിഴക്കന്‍ മധ്യകിഴക്കന്‍ എഷ്യാ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും സേവനം നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യം വച്ചാണ് ഇന്‍ഡിഗോ താല്‍പര്യം പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര സേവനങ്ങള്‍ ആരംഭിച്ച നാള്‍ മുതല്‍ എയര്‍ ഇന്ത്യയില്‍ താല്‍പര്യമുള്ളതായി ഇന്‍ഡിഗോയുടെ സഹ ഉടമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ എല്ലാ എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇപ്പോഴും വാങ്ങാന്‍ താല്‍പര്യം ഉള്ളതായി ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, അറ്റകുറ്റപ്പണിയും മറ്റും നടത്തുന്ന എംആര്‍ഒയും അനുബന്ധ സ്ഥാപനങ്ങളും വാങ്ങാന്‍ തുര്‍ക്കിയുടെ സെലിബി ഏവിയേഷന്‍ ഹോള്‍ഡിങിന്റെ ഡല്‍ഹിയിലെ വിമാന ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it