Flash News

എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാന്‍ സാധ്യമായതെല്ലാംചെയ്യുമെന്ന് മന്ത്രി



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ലാഭത്തിലാക്കുന്നതിനായി സാധ്യമായ എല്ലാ ബദല്‍ മാര്‍ഗങ്ങളും പരിഗണിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് ഏതാനും ദിവസം മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചന നല്‍കിയിരുന്നു. സ്ഥാപനത്തെ നിലനിര്‍ത്താന്‍ എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി റാവു അറിയിച്ചു. എയര്‍ ഇന്ത്യയെ കരുത്തുറ്റതും ലാഭകരവുമാക്കുന്നതിനായി നീതി ആയോഗ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ മുന്‍കാലത്ത് നടന്ന അഴിമതികള്‍ സംബന്ധിച്ച സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it