Flash News

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിക്കും: കേന്ദ്ര കമ്മിറ്റി



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കുമെന്നു കേന്ദ്രം നിയമിച്ച കമ്മിറ്റി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടു ന്യൂനപക്ഷ മന്ത്രാലയവും സിവില്‍ വ്യോമയാന മന്ത്രാലയവും ഉടന്‍ പ്രതികരണം അറിയിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.ഹജ്ജ് യാത്രാ പരിപാടികളില്‍ അന്താരാഷ്ട്ര ടെന്‍ഡറുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗദി അറേബ്യയുമായി കൂടിയാലോചിച്ചു നടപ്പാക്കണം. ഹജ്ജ് തീര്‍ത്ഥാടകരുമായി പോവുന്ന വിമാനങ്ങള്‍ തിരിച്ച് ആളില്ലാതെയാണു വരുന്നത്. രണ്ടു രാജ്യങ്ങളുടെയും സഹകരണങ്ങളുണ്ടായാല്‍ ആളില്ലാതെവരുന്ന വിമാനങ്ങള്‍ വ്യാപാര സംബന്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ച് തീര്‍ത്ഥാടകരുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാവും.തീര്‍ത്ഥാടകര്‍ക്കു നല്‍കുന്ന ഭക്ഷണം എരിവു കുറഞ്ഞതാക്കണമെന്നും വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്നവരായതിനാല്‍ എല്ലാവര്‍ക്കും കഴിക്കാന്‍ ഉതകുന്ന ഭക്ഷണം വിമാനത്തില്‍ നല്‍കണമെന്നും അഫ്‌സല്‍ അമാനുല്ല ചെയര്‍മാനായ കമ്മിറ്റി ചൂണ്ടിക്കാട്ടി. കൂടാതെ വിമാനത്തില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ അധികമായി ഓരോ പൊതി ഭക്ഷണവും ഒരു കുപ്പി വെള്ളവും എല്ലാ യാത്രക്കാര്‍ക്കും നല്‍കണമെന്നും കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നു.ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മുമ്പാകെ കഴിഞ്ഞദിവസമാണ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it