Flash News

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരേ ബിഎംഎസ്‌



ന്യൂഡല്‍ഹി: കടക്കെണിയില്‍ മുങ്ങിയ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്ക—രിക്കാനുള്ള നീതി ആയോഗിന്റെ ശുപാര്‍ശയ്‌ക്കെതിരേ സംഘപരിവാര തൊഴിലാളി സംഘടന ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്). നീതി ആയോഗിന്റെ ശുപാര്‍ശ തള്ളണമെന്നും എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കരുതെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ പറഞ്ഞു.  ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ആയോഗിന്റെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ചു പഠിച്ചുവരികയാണെന്നാണു നീതി ആയോഗിന്റെ ശുപാര്‍ശയോട് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it