Flash News

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താല്‍പ്പര്യമില്ല. എമിറേറ്റ്‌സ്

ദുബയ്:  എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് എമിറേറ്റ്‌സ് വിമാന കമ്പനി അറിയിച്ചു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് മറ്റൊരു വിമാന കമ്പനിയുടെ ഓഹരി വാങ്ങാന്‍ താല്‍പ്പര്യമില്ലെന്നും തങ്ങളുടേതായ സ്ഥാപനത്തിന്റെ സഹജമായ വളര്‍ച്ചയാണ് നോക്കി കാണുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് വ്യക്തമാക്കി. തങ്ങളുടെ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന വിമാന കമ്പനികളുമായി സഹകരിച്ച് പോകാനുമാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വെയ്‌സിന്റെ 24  ശതമാനം വാങ്ങിയിരിക്കുന്നത് അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സാണ്.
Next Story

RELATED STORIES

Share it