Flash News

എയര്‍ ഇന്ത്യക്ക് കേന്ദ്രം നല്‍കാനുള്ളത് 451 കോടി



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് 451.75 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാനുണ്ടെന്നു വിവരാവകാശ രേഖ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, എന്നിവരടങ്ങുന്ന അതിവിശിഷ്ട വ്യക്തികളുടെ വിഭാഗത്തില്‍പ്പെട്ടവര്‍ പര്യടനങ്ങള്‍ക്കും പ്രത്യേക ദൗത്യങ്ങള്‍ക്കുമായി യാത്ര ചെയ്ത വകയിലാണ് ഇത്രയും തുക എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാനുള്ളത്. വിരമിച്ച നാവിക ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2014നും 2017നും ഇടയിലായി കേന്ദ്രമന്ത്രി ഗജപതി രാജു അടക്കം വ്യോമസേനാ മന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരും പല വകുപ്പുകളിലേക്ക് എയര്‍ ഇന്ത്യ—ക്ക് നല്‍കാനുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് 31 കത്തുകള്‍ എഴുതിയതായും രേഖയിലുണ്ട്. ബോയിങ് 747-400 മോഡലിലുള്ള മൂന്ന് വിമാനങ്ങളാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശ പര്യടനങ്ങള്‍ക്കായി എയര്‍ ഇന്ത്യ സജ്ജമാക്കിയത്. പ്രധാനമന്ത്രിയുടെ ആറ് വിദേശയാത്രകളിലായി 45.97 കോടി, ഉപരാഷ്ട്രപതിയുടെ 22 പര്യടനങ്ങളിലായി 206.19 കോടി, വിമാന അറ്റകുറ്റപ്പണികള്‍ക്കായി 145.63 കോടി രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ കമ്പനിക്ക് നല്‍കാനുള്ളത്.
Next Story

RELATED STORIES

Share it