World

എയര്‍ ഇന്ത്യക്കെതിരേ ഇസ്രായേല്‍ നിയമനടപടിക്ക്‌

തെല്‍അവീവ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ  തെല്‍ അവീവ് സര്‍വീസിനെതിരേ ഇസ്രായേല്‍ വിമാനക്കമ്പനി നിയമനടപടിക്കൊരുങ്ങുന്നു. ചെങ്കടല്‍ ചുറ്റിക്കറങ്ങാതെ ഡല്‍ഹിയില്‍ നിന്ന് 7 മണിക്കൂര്‍ കൊണ്ട് ഇസ്രായേലില്‍ എത്തുന്ന സര്‍വീസിനെതിരേയാണ് എയര്‍ലൈന്‍ സുപ്രിംകോടതിയില്‍ നിയമനടപടിക്കൊരുങ്ങുന്നത്.
എയര്‍ ഇന്ത്യക്ക് സൗദി അറേബ്യയുടെ വ്യാമ പാത തുറന്നുകൊടുത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് മറ്റു വിമാനങ്ങളേക്കാള്‍ രണ്ടു മണിക്കൂര്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്.
ഇസ്രായേലിന്റെ സ്വന്തം വിമാനങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കാതെ പുറമെ നിന്നുള്ള വിമാനങ്ങള്‍ക്ക് എളുപ്പ വഴി ലഭിക്കുന്നത് നിര്‍ത്തണമെന്നാണ് ഇസ്രായേല്‍ വിമാനക്കമ്പനി ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it