എയര്‍സെല്‍ - മാക്‌സിസ്, പാനമ ഇടപാടുകള്‍; വിര്‍ജിന്‍ ഐലന്റ് കമ്പനി നടത്തിയ ഇടപാടുകള്‍ അന്വേഷണത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുമായി ബന്ധമുള്ള കമ്പനികളില്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഒരു കമ്പനി നടത്തിയ സംശയകരമായ രണ്ട് നിക്ഷേപങ്ങള്‍ അന്വേഷണത്തില്‍. യൂണിസണ്‍ ഗ്ലോബന്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനി 2013-14 കാലത്ത് നടത്തിയ നിക്ഷേപങ്ങളാണ് എയര്‍സെല്‍- മാക്‌സിസ് ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പാനമ പേപ്പേഴ്‌സ് സംബന്ധിച്ച് അന്വേഷിക്കുന്ന സംയുക്ത അന്വേഷണ സംഘവും അന്വേഷിക്കുന്നത്.
ഇന്ത്യക്കാരനായ സമീര്‍ ഗെഹ്‌ലോട്ട് പ്രമോട്ടറായുള്ള രണ്ട് ന്യൂജേഴ്‌സ് കമ്പനികളില്‍ 1.08 മില്യന്‍ പൗണ്ടിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതേകാലത്ത് സിംഗപ്പൂരിലെ ഒരു കമ്പനിയില്‍ 24 ലക്ഷം ഡോളറിന്റെ നിക്ഷേപവും നടത്തി. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള അഡ്വന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന അനുബന്ധ കമ്പനിയാണിത്.
ഈ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണംതേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സിംഗപ്പൂര്‍ അധികൃതര്‍ക്ക് കത്തയച്ചു. ഇതോടൊപ്പം പാനമ പേപ്പേഴ്‌സ് അന്വേഷിക്കുന്ന സംയുക്ത സംഘവും ഈ നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടിയിരിക്കുകയാണ്. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫിനാന്‍സ് ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങിയവയാണ് സംയുക്ത സംഘത്തിലുള്ളത്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് പ്രധാനമായും സംയുക്തസംഘം തേടുന്നത്. 2012 ഡിസംബറില്‍ സ്ഥാപിച്ച യൂണിസണ്‍ നേരത്തെതന്നെ എന്‍ഫോഴ്‌സ്‌മെന്റിന്റെ സംശയകരമായ കമ്പനികളുടെ പട്ടികയിലുണ്ട്.
സിംഗപ്പൂരിലെ രേഖകള്‍ പ്രകാരം 2014 ഡിസംബര്‍ 15ന് യൂണിസണ്‍ തങ്ങളുടെ 49,00000 പ്രിഫറന്‍സ് ഓഹരികള്‍ 2.4 മില്യന്‍ പൗണ്ടിന് അഡ്വന്റേജിന് നല്‍കി. യൂണിസെന്നിന്റെ പെനിന്‍സുല പ്ലാസയിലെ വിലാസത്തിലാണ് ഈ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാലിത് സിംഗപ്പൂരിന്റെ അക്കൗണ്ടിങ് ആന്റ് കോര്‍പറേറ്റ് റഗുലേറ്ററി അതോറിറ്റി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it