kozhikode local

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് : തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്



കോഴിക്കോട്: എയര്‍പോര്‍ട്ട് ആന്റ് എയര്‍ലൈന്‍സ് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരില്‍ മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്. ഭാരതീയാര്‍ യൂനിവേഴ്‌സിറ്റിയുടെ മൂന്നു വര്‍ഷ കാലയളവുള്ള കോഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് നാലു ലക്ഷം രൂപവരെ ഫീസ് വാങ്ങിയാണ് തങ്ങളെ കോഴ്‌സില്‍ ചേര്‍ത്തെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കോഴ്‌സ് കഴിഞ്ഞെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനം തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് പോലിസില്‍ പരാതിനല്‍കുകയും നടക്കാവ് എസ്‌ഐ അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് എസ്‌ഐയെ മാറ്റി ഡിവൈഎസ്പിക്ക് ചുമതല നല്‍കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇതുവരെ തങ്ങളുടെ മൊഴി രേഖപ്പെടുത്തുക പോലും ചെയ്തില്ലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നു മുതല്‍ മരണം വരെ സ്ഥാപനത്തിനു മുന്നില്‍ നിരാഹാര സമരം നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി്ക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ഷാദ്, കീര്‍ത്തിമ, രേഷ്മ, ആതിര, ഷിറ്റിഷ പങ്കെടുത്തു.
Next Story

RELATED STORIES

Share it