Flash News

എയര്‍ഇന്ത്യാ വിരുദ്ധ പ്രചാരണം : മുന്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്



ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ എയര്‍ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതില്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്. വിരമിച്ച ശേഷം സൗജന്യയാത്ര,മെഡിക്കല്‍ അലവന്‍സും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നവര്‍ എയര്‍ഇന്ത്യക്കെതിരായ പരാമര്‍ശം നടത്തുന്നത് അസ്വീകാര്യമാണെന്നു കമ്പനി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്  സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടാല്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിലവിലെ ഉദ്യോഗസ്ഥര്‍ക്കും ഈ വിലക്ക് ബാധകമാണ്.
Next Story

RELATED STORIES

Share it