Pravasi

എമിറേറ്റ്‌സ ഇന്ത്യ ഫ്രെറ്റേര്‍നിറ്റി ഫോറം അബുദബിയില്‍ ഇഫ്താര്‍ സംഗമം നടത്തി

എമിറേറ്റ്‌സ ഇന്ത്യ ഫ്രെറ്റേര്‍നിറ്റി ഫോറം അബുദബിയില്‍ ഇഫ്താര്‍ സംഗമം നടത്തി
X
eiff-ifthar-adh

അബുദബി:  എമിറേറ്റ്‌സ് ഇന്ത്യ ഫ്രെറ്റേര്‍നിറ്റി ഫോറം (ഇ.ഐ.എഫ്.എഫ്) അബുദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇഫ്താര്‍ സംഗമം നടത്തി. വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ള ആയിരത്തിലധികം പേര്‍ പങ്കെടുത്ത നോമ്പ് തുറ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി ഉല്‍ഘാടനം ചെയ്തു. കെ.വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല നദ്്‌വി റമദാന്‍ സന്ദേശം നടത്തി. പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും അര നൂറ്റാണ്ടോളമായി പ്രവാസി ക്ഷേമത്തിന് വേണ്ടി സേവനമനുഷ്ടിച്ച് കൊണ്ടിരിക്കുന്ന ബാവഹാജിയലെ ചടങ്ങില്‍ ഇ.ഐ.എഫ്.എഫ് ന് വേണ്ടി ഹസ്സന്‍ ടി.എം. അദ്ദേഹത്തിന് മെമെന്റൊ നല്‍കി ആദരിച്ചു. വിവിധ സംഘനാ പ്രതിനിധികളായ ഷഹീന്‍, സഫറുള്ള പാലപ്പെട്ടി, വി.പി.കെ അബ്ദുല്ല, ഹസ്സന്‍ ടി.എം, അന്‍വര്‍ സാദത്ത്, എം.വി. ഇര്‍ഷാദ്, സമദ് അണ്ടത്തോട്, ഷിറാജ്, അബ്ദുല്‍ റഹിമാന്‍, ലത്തീഫ് കൊടുവള്ളി, ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹ്‌സിന്‍ ഖുര്‍ആന്‍ പാരായണം നടത്തി.മുഹമ്മദലി തിരൂര്‍ ,ഹാഷിം കണ്ണൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it