Flash News

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം അബുദബിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം അബുദബിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
X


അബുദബി:  എമിറേറ്റ്‌സ് ഇന്ത്യ ഫ്രെറ്റേര്‍ണിറ്റി ഫോറം (ഇ.ഐ.എഫ്.എഫ്) അബുദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അബ്ദുല്‍ ബാരി ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ ഹസ്സന്‍ ടി.എം. അദ്ധ്യക്ഷത വഹിക്കുകയും അബ്ദുല്ല നദ്്‌വി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി അബ്ദുല്‍ റഹിമാന്‍, പ്രവാസി ഫോറം പ്രതിനിധി ഫൈസല്‍ ഇസ്സുദ്ദീന്‍, കള്‍ച്ചറല്‍ സൊസൈറ്റി പ്രതിനിധികളായ അബ്ദുല്‍ റഷീദ് മാസ്റ്റര്‍, മരക്കാര്‍ അഹമ്മദ്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഇ.ഐ.എഫ്.എഫ് പ്രതിനിധികളായ അന്‍വര്‍ സാദത്ത്,ഷെരീഫ് കെ.വി. ഇബ്രാഹിം.എ.എം. എന്നിവരും സിജിയില്‍ നിന്നുളള ഫസല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു. മുഹ്‌സിന്‍ ഖുര്‍ആന്‍ പാരായണം നടത്തി. ശറഫുദ്ദീന്‍ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it