Pravasi

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റെര്‍നിറ്റി ഫോറം മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു

എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റെര്‍നിറ്റി ഫോറം മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു
X
eiff-adh

അബുദബി:  മികച്ച വിജയം കൈവരിച്ച പത്താം തരം വിദ്യാര്‍ഥികളെ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റെര്‍നിറ്റി ഫോറവും (ഇ.ഐ.എഫ്്്.എഫ്്്) അബുദബി യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. ദേവിക, ഹാജറ, നബീല, റാനിയ, എല്‍സ, ഫാത്തിമ, നസ്രീന്‍, ഫിദ, നഹ്്‌ല, ഹൃദ്യ, ആതിര, നന്ദു, അമന്‍, ഫൈസല്‍, ഫഹീം, ഷെമിന്‍, സിയാദ്. നബീന്‍, ഷജീഹ്, നവാര്‍, ഫാദില്‍, മിന്‍ഹാജ്, സഫ, സജ്‌ന, എന്നീ വിദ്യാര്‍ത്ഥികളെയാണ് 'ഹോണറിംഗ് ഹൈ ഫഌയേഴ്‌സ'് എന്ന ചടങ്ങില്‍ ആദരിച്ചത്. യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ തോം്‌സണ്‍, രാജീവ് പിള്ള, ഷാ, പാരീസ് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. റയമണ്ട് ടെണ്ണന്റ്്്,  അബുദബി മോഡല്‍ സ്‌ക്കൂളിലെ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, കെ.വി. അബ്ദുല്‍ റഷീദ്, കേരള സോഷ്യല്‍ സെന്റര്‍ പ്രതിനിധി സഫറുള്ള പാലപ്പെട്ടി, എം.ഇ.എസ് പ്രതിനിധി ഉമ്മര്‍ പി.വി, തുഹ്ഫ സെന്ററിലെ വി.പി.കെ അബ്ദുല്ല, ഇ.ഐ.എഫ്്്.എഫ്്് ഭരവാഹികളായ ഹസ്സന്‍ ടി.എം, അന്‍വര്‍ സാദത്ത് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോ സമ്മാനിച്ചു. ഹസ്സന്‍ ടി.എം. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജീവ് പിള്ള, മെക്കിംഗ് ഡിഫറന്‍സ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഡോ. തോംസണ്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഡോ. റയമണ്ട് ടെന്നന്റ്, ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, വി.പി.കെ അബ്ദുല്ല, പി.വി. ഉമ്മര്‍, സഫറുള്ള പാലപ്പെട്ടി, അബ്ദുല്‍ വാഹിദ് , മുഹമ്മദലി തിരൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it