എഫ്‌സിഐ വശം ആവശ്യത്തിന് ഭക്ഷ്യ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി

ജയ്പൂര്‍: ചില സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണെങ്കിലും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ കഴിയും വിധം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ) വശം മതിയായ ഭക്ഷ്യ ശേഖരമുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍. രാജ്യത്ത് പ്രതിവര്‍ഷം 549 ലക്ഷം ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ മതിയെന്നിരിക്കെ എഫ്‌സിഐ വശം 600 ലക്ഷം ടണ്ണോളം ഭക്ഷ്യധാന്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
50,000 ടണ്‍ പയറുവര്‍ഗങ്ങള്‍ ശേഖരിച്ചതായും 25,000 ടണ്‍ കൂടി ഉടന്‍ ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പയറുവര്‍ഗങ്ങള്‍ ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്രം അവരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 235 ലക്ഷം ടണ്‍ പയറുവര്‍ഗം ആവശ്യമുണ്ടെന്നിരിക്കെ 170 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങളെ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. പൊതുജനത്തിന് ശുദ്ധജലലഭ്യത ഉറപ്പുവരുത്തുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it