Flash News

എഫ്ബിയില്‍ പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വിസ്റ്റ് സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം

എഫ്ബിയില്‍ പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വിസ്റ്റ് സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം
X
fb

ന്യൂഡല്‍ഹി:ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ അറിയാത്ത പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വിസ്റ്റ് സ്വീകരിക്കരുതെന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തന്ത്ര പ്രധാനമേഖലകളില്‍ നിന്ന് മൊബൈലിലേക്ക് യാതൊരു അപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. പാകിസ്താന്‍ ചാരന്‍മാര്‍, ചൈനീസ് ചാരന്‍മാര്‍, മറ്റ് ഭീകര സംഘടനകള്‍ എന്നിവര്‍ പെണ്‍കുട്ടികളെന്ന വ്യാജേന ഇന്ത്യന്‍ സൈനികരുമായി സൗഹൃദത്തിലായി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

army

പരിചയത്തിലാവുന്നവര്‍ സംഭാഷണത്തിനായി പുതിയ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൈനികരുടെ മൊബൈലിലെ സുപ്രധാന വിവരങ്ങള്‍, ലൊക്കേഷന്‍ സംബന്ധിച്ച വിവരം എന്നിവ ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നു. ഇത് ഇല്ലാതാക്കാനാണ് പുതിയ നിര്‍ദ്ദേശം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭിക്കുന്ന പ്രധാനപ്പെട്ട മൂന്ന് അപ്ലിക്കേഷനുകളായ വീചാറ്റ്, സമേഷ്, ലൈന്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് കഠിന നിര്‍ദ്ദേശമുണ്ട്. ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മാനുവലില്‍ പറയുന്നു.
Next Story

RELATED STORIES

Share it