World

എഫ്ബിഐക്കെതിരേ അന്വേഷണം നടത്തുമെന്ന് നീതിന്യായ വകുപ്പ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എഫ്ബിഐ രാഷ്ട്രീയലക്ഷ്യത്തോടെ ഇടപെടല്‍ നടത്തിയോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം.
തിരഞ്ഞെ—ടുപ്പ് പ്രചാരണത്തില്‍ ആരെങ്കിലും കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ അതിനേക്കുറിച്ച് തങ്ങള്‍ക്കറിയണമെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മതിയായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീന്‍ അറിയിച്ചു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എഫ്ബിഐയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നു ട്രംപ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിനോട് ആശ്യപ്പെട്ടിരുന്നു. തന്റെ മുന്‍ഗാമിയായ ബറാക് ഒബാമ ഭരണകൂടത്തില്‍ നിന്നുള്ള ആരെങ്കിലും അത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണം ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ ഇടപെടല്‍ നടത്തിയെന്ന ആക്ഷേപത്തില്‍ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. കേസില്‍ 22 പേര്‍ക്കെതിരേയാണ് മുള്ളര്‍ സമിതി കുറ്റം ചുമത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it