എഫ്എ കപ്പ്: മാഞ്ചസ്റ്ററിനു ജയം

ലണ്ടന്‍: പരിശീലകസ്ഥാനത്ത് ഭീഷണി നേരിടുന്ന ലൂയിസ് വാ ന്‍ഗാലിന് ആശ്വാസമേകി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. എ ഫ്എ കപ്പിന്റെ നാലാംറൗണ്ടില്‍ രണ്ടാം ഡിവിഷന്‍ ടീമായ ഡെര്‍ബി കൗണ്ടിയെയാണ് മാഞ്ചസ്റ്റര്‍ 3-1നു തകര്‍ത്തത്.
ക്യാപ്റ്റന്‍ വെയ്ന്‍ റൂണി (16ാം മിനിറ്റ്), ഡലെയ് ബ്ലിന്‍ഡ് (65), യുവാന്‍ മാറ്റ (83) എന്നിവരാണ് മാഞ്ചസ്റ്ററിന്റെ സ്‌കോറര്‍മാര്‍. ഡെര്‍ബിയുടെ ആശ്വാസഗോള്‍ 37ാം മിനിറ്റില്‍ ജോര്‍ജ് ത്രോണിന്റെ വകയായിരുന്നു.
Next Story

RELATED STORIES

Share it