Flash News

എഫ്ആര്‍ഡിഐ ബില്ല് : പാര്‍ലമെന്ററി സമിതി ആര്‍ബിഐ ഗവര്‍ണറെ വിളിപ്പിക്കും



ന്യൂഡല്‍ഹി: ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്റ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്ലിനെ കുറിച്ചുള്ള നിലപാട് അറിയിക്കുന്നതിനായി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പാര്‍ലമെന്ററി സമിതി വിളിപ്പിച്ചേക്കും. ബില്ല് നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് ബാങ്കുകളുടെ സംഘടന നേരത്തെ കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനി പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ പാപ്പരായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് എഫ്ആര്‍ഡിഐ ബില്ല്. ഇതിനെതിരേയാണ് ബാങ്കുകളുടെ സംഘടനകള്‍ രംഗത്തെത്തിയത്.ബില്ലില്‍ നിലപാട് അറിയുന്നതിനാണ് അടുത്തമാസം നടക്കുന്ന പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലേക്ക് ആര്‍ബിഐ ഗവര്‍ണറെ വിളിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it