Gulf

എപ്‌സാക് മെഗാ കായികമേള ഏപ്രില്‍ ആദ്യവാരം തുടങ്ങും

എപ്‌സാക് മെഗാ കായികമേള ഏപ്രില്‍ ആദ്യവാരം തുടങ്ങും
X
ദമ്മാം: ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് (എപ്‌സാക്) സംഘടിപ്പിക്കുന്ന മെഗാ കായികമേള ഏപ്രില്‍ ആദ്യവാരം തുടങ്ങും. ഖോബാര്‍ദമ്മാം ഹൈവേയില്‍ നഹ്ദ ക്ലബ്ബ് സ്‌റ്റേഡിയമായിരിക്കും വേദി. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ ക്രിക്കറ്റ് താരം യൂസുഫ് പത്താന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



കൂടാതെ മെയ് രണ്ടാം വാരം നടക്കുന്ന മേളയുടെ സമാപന പരിപാടിയില്‍ പ്രമുഖ മലയാള സിനിമാ താരം ജഗദീഷിന് പുറമെ ഇന്ത്യയില്‍ നിന്നും വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമാപന ചടങ്ങിനോടനുബന്ധിച്ച് സൗദിയിലെ നാല് പ്രധാന ടീമുകള്‍ മാറ്റുരയ്ക്കുന്ന ആവേശകരമായ കബഡി, വടംവലി മല്‍സരങ്ങള്‍ പ്രത്യേക ആകര്‍ഷണമായിരിക്കും. ഏപ്രില്‍ 5, 6 തിയ്യതികളില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തോടെ ആയിരിക്കും മേളയുടെ തുടക്കം. തുടര്‍ന്ന് നാല് ആഴ്ചകളില്‍ വോളിബോള്‍ മത്സരവും അണ്ടര്‍19 ഫുട്‌ബോള്‍ ടൂര്‍ണമെന്റും അരങ്ങേറും. ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് എവര്‍റോളിങ് ട്രോഫിയും 7,000 റിയാല്‍ കാഷ് പ്രൈസും റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും 3,000 കാഷ് പ്രൈസും വോളിബോള്‍ ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫിയും 3,000 റിയാലും റണ്ണേഴ്‌സ് അപ്പിന് ട്രോഫിയും 1,500 റിയാലും ഫുട്‌ബോള്‍ മത്സര വിജയികള്‍ക്ക് ട്രോഫിയും 2,500 റിയാലും റണ്ണേഴ്‌സിന് ട്രോഫിയും 1,000 റിയാലും സമ്മാനമായി നല്‍കും. മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് (ക്രിക്കറ്റ്)-  റഫീഖ് (0505266653), രാജേഷ് ഖാന്‍ (0506780991), (വോളിബോള്‍)-  ടിന്റു മോന്‍ (0577940691), ജോബിന്‍ (0534730351), (ഫുട്‌ബോള്‍)  സജൂബ് (0555731344), ഗാലിബ് (0501915785)  എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് നജീം ബഷീര്‍, രക്ഷാധികാരി കെ എം സലീം, സെക്രട്ടറി അബ്ദുല്‍ സത്താര്‍, അബ്ദുല്‍ സമദ്, റഫീഖ്, സജൂബ് അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it