kozhikode local

എപിഎല്‍ വിഭാഗത്തിന്റെ അരി വെട്ടിക്കുറച്ചു

വാണിമേല്‍: ദാരിദ്ര്യ രേഖക്ക് മുകളിലുളളവര്‍ക്കുളള റേഷന്‍ വിഹിതം വീണ്ടും വെട്ടികുറച്ചു. മാസത്തില്‍ ഒമ്പത് കിലോ അരി നല്‍കിയിരുന്നവര്‍ക്ക് ഈ മാസം അഞ്ച് കിലോഗ്രാം മാത്രമാണ് നല്‍കുന്നത്. എപിഎല്‍ വിഭാഗത്തിന് മാസത്തില്‍ പത്ത് കിലോ അരിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ തൂക്കകുറവിനെ തുടര്‍ന്ന് പലപ്പോഴും ഒമ്പത് കിലോ അരിയാണ് ഈ വിഭാഗത്തിന് ലഭിച്ചു വരുന്നത്.
8രൂപ 90 പൈസക്കാണ് കിലോ ഗ്രാമിന് എപിഎല്‍ വിഭാഗത്തിന് അരി നല്‍കിവരുന്നത്. എന്നാല്‍ പലപ്പോഴായി ഇവര്‍ക്ക് ലഭിക്കുന്ന അരിയുടെ അളവ് അനുവദിച്ചതിന്റെ നേര്‍ പകൂതിയായിട്ടാണ് ലഭിക്കുന്നത്. ആളോഹരി റേഷന്‍ ഒഴിവാക്കി മാസത്തില്‍ തൂക്ക അളവ് കണക്കാക്കിയിട്ടും യഥാവിധി അരി വിതരണത്തിന് കിട്ടുന്നില്ലെന്നാണ് റേഷന്‍ ഷോപ്പുടമകള്‍ പറയുന്നത്. അതെസമയം അനവദിച്ച അരി ലഭിക്കാത്തതിനാല്‍ വിപണിയിലെ പൊള്ളുന്ന വിലക്ക് അരി വാങ്ങേണ്ടി വരൂന്ന അവസ്ഥയാണ് എപിഎല്‍ വിഭാഗത്തിന്. അരിക്ക് പുറമേ അനുവദിക്കുന്ന ഗോതമ്പ് ഈ മാസം രണ്ട് കിലോഗ്രാമാണ് ലഭിച്ചത്. റേഷന്‍ കട വഴിയുളള ധാന്യ വിതരണം കുറഞുവരുന്നതിനാല്‍ പൊതുവിപണിയില്‍ ആവശ്യക്കാര്‍ ഏറിവരികയാണ്. ഇത് വിലകയറ്റത്തിനും കാരണമാകുന്നുണ്ട്. തെരഞെടുപ്പ് സമയത്ത് ഭക്ഷ്യവിതരണശ്യംഖലയിലെ പോരായ്മകള്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്.
Next Story

RELATED STORIES

Share it