palakkad local

എന്‍ ഷംസുദ്ദീനെതിരേ മല്‍സരിക്കാന്‍ വിമത ലീഗ് നേതാവ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന് എതിരെ മല്‍സര ഭീഷണി മുഴക്കി ലീഗ് വിമത നേതാവ് കല്ലടി ബക്കര്‍ രംഗത്ത്. കോട്ടേപ്പാടത്തെ ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് എതിരെ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് മുന്‍ എംഎല്‍എ കല്ലടി മുഹമ്മദിന്റെ സഹോദരനും കേട്ടോപ്പാടം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കല്ലടി ബക്കര്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ലീഗിനകത്ത് നടക്കുന്നുണ്ട്. എന്നാല്‍ അവസരം മുതലാക്കി കല്ലടി ബക്കറിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കവും നടക്കുന്നുണ്ട്.
ഇടതുസ്ഥാനാര്‍ഥിയാവാന്‍ ഇടതു പക്ഷത്ത് നിന്നും കല്ലടി ബക്കറിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷണം തള്ളാനും കൊള്ളാനും തയ്യാറായിട്ടില്ലെന്ന് ബക്കര്‍ അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന് വേരോട്ടമുള്ള കോട്ടോപ്പാടം പഞ്ചായത്തില്‍ ലീഗിന്റെ കോട്ട തകര്‍ക്കാന്‍ ബക്കറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കഴിഞ്ഞിരുന്നു.
കോട്ടോപ്പാടം പഞ്ചായത്തില്‍ കല്ലടിക്കുള്ള സ്വാധീനവും അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഇടതിനുള്ള മുന്‍തൂക്കവും മുതലാക്കി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഇടതുപക്ഷം നിലവില്‍ മണ്ണാര്‍ക്കാട് ജോസ് ബേബിയുടെയും പന്ന്യന്‍ രവീന്ദ്രന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
സംസ്ഥാനത്താദ്യമായി മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ നിലവിലെ എംഎല്‍എയായ എന്‍ ഷംസുദ്ദീനെ മണ്ണാര്‍ക്കാട് നിന്നും വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it